ജനങ്ങളുടെ ജീവന് വിലയില്ലേ? മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കം നടത്തിയില്ല, ആളുകളെ ഒഴിപ്പിക്കുന്നതിൽ ​ഗുരുതര വീഴ്ച, ദുരിതാശ്വാസ നടപടി ഏകോപിപ്പിച്ചില്ല

സംസ്ഥാനത്തെ മഴക്കെടുതിക്ക് സർക്കാർ അനാസ്ഥയും വലിയൊരു കാരണമായതിന്റെ തെളിവുകൾ പുറത്ത്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങൾ നടത്താനോ നടപടികൾ സ്വീകരിക്കാനോ സർക്കാരോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനോ തയ്യാറായില്ല. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓറഞ്ച് ബുക്ക് സർക്കാർ അവഗണിച്ചു എന്ന ​ഗുരുതര അനാസ്ഥയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

മഴ മുന്നറിയിപ്പിലെയും സർക്കാരിന്റെ കെടുകാര്യസ്ഥത വലിയ നഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി. ജൂലൈ 31 പകൽ 3 ന് ആണ് മുന്നറിയിപ്പ് ലഭിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും സർക്കാർ ഗൗനിച്ചില്ല. ആളുകളെ ഒഴിപ്പിക്കുന്നതിൽ വീഴ്ച വരുത്തി.

ALSO READ: ‘അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും’; ബേപ്പൂരിൽ വെള്ളം കയറിയ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ

ഏഴ് പേജുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളും ഇതിൽ അടയാളപ്പെടുത്തിയിരുന്നു. കണ്ണൂർ, കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ റെഡ് അലേർട്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിച്ചില്ല. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾ മറ്റു വകുപ്പുകളെ ഏകോപിപ്പിച്ചില്ല. മുഖ്യമന്ത്രി കളക്ടർമാരെ ബന്ധപ്പെട്ടത് ഫോണിലാണ്. അതേസമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രക്ഷാപ്രവർത്തനത്തിനായി തീര സംരക്ഷണ സേന എത്തിയത് 13 മണിക്കൂർ വൈകിയാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News