കുടുംബവഴക്കിനിടെ യുവതിക്ക് കുത്തേറ്റു; അങ്കമാലിയിൽ ഭർത്താവ് പിടിയിൽ

CASE

അങ്കമാലിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. അങ്കമാലി സ്വദേശിനിയായ ധന്യയ്ക്കാണ് തന്റെ ഭർത്താവായ അനീഷിൽ നിന്നും കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് അനീഷ് പിടിയിലായി.കുടുംബ വഴക്കാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. ധന്യയെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലി ടൗണിലെ കപ്പ പേളക്ക് മുൻവശത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

also read: പെരുമ്പാവൂരിൽ സ്വകാര്യ ബാറിൽ മദ്യപർ തമ്മിൽ കയ്യാങ്കളി; മൂന്നുപേർ പിടിയിൽ

ധന്യയുടെ വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായതിനാൽ യുവതിയുടെ ആരോഗ്യനില നിലവിൽ ഗുരുതരമായി തുടരുകയാണ്.ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ENGLISH SUMMARY: A woman was seriously injured after allegedly being stabbed by her husband during a family dispute in Angamaly, Ernakulam. The victim, identified as Dhanya, a native of Angamaly, sustained a deep stab wound to the abdomen.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News