പെരുമ്പാവൂരിൽ സ്വകാര്യ ബാറിൽ മദ്യപർ തമ്മിൽ കയ്യാങ്കളി; മൂന്നുപേർ പിടിയിൽ

case

പെരുമ്പാവൂരിൽ സ്വകാര്യ ബാറിൽ മദ്യപർ തമ്മിലുണ്ടായി കയ്യാങ്കളിയിൽ മൂന്നുപേർ പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര സ്വദേശികളായ ഷാനവാസ്, ബൈജു, സിജിൽ എന്നിവരാണ് പിടിയിലായത്. മദ്യപിച്ചുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വാക്കത്തികൊണ്ട് വെട്ടാൻ ശ്രമം നടന്നിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

also read: കോട്ടയം തീക്കോയി കുട്ടിക്കടത്ത് കേസ്; ഒരു പ്രതികൂടി അറസ്റ്റിൽ

പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. അക്രമണത്തിൽ ചേലാമറ്റം സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് സാരമല്ല.

english summary : A drunken brawl at a private bar in Perumbavoor, Ernakulam, resulted in the arrest of three people. The arrested individuals were identified as Shanavas, Baiju and Sijil, all residents of Karattupallikkara in Perumbavoor. According to police, an argument that broke out between the men after consuming alcohol escalated into a physical confrontation. There was also an alleged attempt to attack someone with a knife during the incident. CCTV footage of the altercation has emerged and is being used as part of the police investigation.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News