ഡേറ്റിങ് ആപ്പ് ‘ആപ്പാ’കരുത്; യു പി യിൽ ഹണി ട്രാപ്പിലൂടെ ആറ് കോടി തട്ടിയ യുവതിക്കായി അന്വേഷണം

honey trap

ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവതിക്കായി അന്വേഷണം ആരംഭിച്ചു. ഉത്തർപ്ര​ദേശിലെ പ്രയാ​ഗ് രാജിലാണ് ഡേറ്റിങ് ആപ്പു വഴി യുവാക്കളെ വലയിലാക്കി യുവതിയുടെ തട്ടിപ്പ് നടന്നത്. ഇതിലൂടെ ആറ് കോടി രൂപയാണ് യുവതി കൈക്കലാക്കിയത്. പല്ലവി സിങ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം.

ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയിലാണ് യുവതിക്കെതിരെ കേസ് രജസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും. യുവാക്കളെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുകയും വലയിലാക്കുകയും ചെയ്യും. പിന്നീട് ബ്ലാക് മെയിൽ ചെയ്ത് പണം ആവശ്യപ്പെടുകയാണ് പതിവ്. യുവാക്കളുമൊത്തുള്ള സ്വകാര്യ വീഡിയോകൾ കാണിച്ചാണ് ബ്ലാക് മെയിൽ ചെയ്യുക.

Also read: കാസർഗോഡ് എംഡിഎംഎയുമായി മൂന്ന് പെരുമ്പാവൂർ സ്വദേശികൾ പിടിയിൽ

പണം നൽകാൻ തയ്യാറാകാത്തവരെ ബലാത്സം​ഗം, കൊലപാതക ശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി പൊലീസ് പറയുന്നു. യുവതി നേരത്തെ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേർക്ക് ശിക്ഷ ലഭിച്ചതായും വിവരങ്ങളുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News