കാസർഗോഡ് എംഡിഎംഎയുമായി മൂന്ന് പെരുമ്പാവൂർ സ്വദേശികൾ പിടിയിൽ

Drugs

കാസർഗോഡ് ജില്ലാ അതിർത്തിയായ കാലിക്കടവിൽ എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ. ചന്തേര പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ എംഡിഎംഎയുമായി പിടികൂടിയത്. എറണാകുളം പെരുമ്പാവൂർ സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് പിടിയിലായത്. 140 ഗ്രാം എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. KL 40 W 6051 സ്വിഫ്റ്റ് കാറിലാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

Also Read; സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി; ക്വിസ് തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ വാഹനം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ. കണ്ടെത്തിയത്. ചന്തേര പോലീസ് ഇൻസ്പെക്ടർ മനു പി. ചെറിയാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ലഹരിമരുന്ന് കടത്തിന് പിന്നിലെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News