മലയാള സിനിമ ആസ്വാദകർക്കിടയിൽ ഏറെ ആരാധകരുള്ളവരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും. മോഹൻലാലിൻ്റെ മക്കൾ എന്നതിലുപരി തങ്ങളുടേതായ ഇടം സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പ്രണവ് മോഹൻലാൽ സിനിമയിൽ തൻ്റെ മികവ് ആദ്യം തന്നെ തെളിയിച്ചു. എന്നാൽ വിസ്മയ തൻ്റെ ആദ്യ സിനിമയിലേക്ക് കാലെടുത്ത് വെക്കുകയാണ്. അലസമായ ജീവതം നയിച്ചും യാത്ര ചെയ്തും മലയാളികൾക്കിടയിൽ വീണ്ടും ഒരു ഇടം ഉണ്ടാക്കിയെടുക്കാൻ പ്രണവിന് സാധിച്ചിട്ടുണ്ട്.
വ്യത്യസ്തമായ യാത്രകൾ ചെയ്ത് ജീവിതം മുന്നോട്ട്
കൊണ്ടുപോകുന്ന പ്രണവ്, മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തായായിട്ടുമുണ്ട്. ഇപ്പോൾ പ്രണവിനൊപ്പമുള്ള യാത്രാ അനുഭവം പങ്കുവെച്ചിരിക്കുകയാണ് വിസ്മയ മോഹൻലാൽ. അവരൊന്നിച്ചുള്ള ഹിമാലയം യാത്രയെപ്പറ്റിയാണ് വിസ്മയ തുറന്ന് പറഞ്ഞത്. അപ്പുച്ചേട്ടൻ്റെ യാത്രകൾ തൻ്റേതിൽ നിന്നും വ്യത്യസ്തമാണെന്നും യാതൊരു പ്ലാനിങ്ങുമില്ലാത്ത യാത്രയാണ് അപ്പുച്ചേട്ടൻ്റേയെന്നും വിസ്മയ പറയുന്നു. ഏറ്റവും കൂടുതൽ ജീവിതത്തിൽ ഓർത്തിരിക്കുന്ന യാത്ര അതാണ്. ട്രക്കിങ്ങിനിടെ വഴിതെറ്റി അലഞ്ഞു.
Also read: ”എൻ്റെ മകൻ്റേയും മകളുടേയും സിനിമയാണിത്”; വിസ്‍മയ മോഹൻലാലിൻറെ ‘തുടക്ക’ത്തെപ്പറ്റി മോഹൻലാൽ
കയ്യിലുണ്ടായിരുന്ന വെള്ളം തീർന്നു. ഒടുക്കം കുറച്ച് ദൂരം ചെന്ന് പ്രദേശവാസികളെ കണ്ടപ്പെഴാണ് ആശ്വാസമായതെന്നും വിസ്മയ പറയുന്നു. അപ്പുച്ചേട്ടൻ യാത്ര ആരംഭിച്ച ശേഷം മാത്രമാണ് എങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്താം എന്ന് പോലും ആലോചിക്കുന്നത്. എന്നാൽ താൻ വ്യത്യസ്തമാണ്. വളരെ കംഫേർട്ട് സോണിൽ യാത്ര ചെയ്യുന്നയാളാണ് താൻ എന്നും വിസ്മയ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here