കേരളത്തിൽ ശക്തമായ മഴയെത്തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളക്കെട്ടുകളും പ്രളയസമാന സാഹചര്യവും അപകടങ്ങളും ഉണ്ടാകുകയും ചെയ്തു. ഒരു ജീവനും ഇതോടെ പൊലിഞ്ഞു. കൃഷിയിടങ്ങൾ നശിക്കുകയും മലവെള്ളപ്പാച്ചിലുണ്ടാകുകയും വീടുകൾ തകർന്ന് വീഴുകയും ചെയ്തു. സംസ്ഥാനത്ത് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ എവിടെയാണെന്ന് ചോദ്യം ഉയരുകയാണ്.
അതോടൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് തുലാഭാരം തൂക്കുന്ന വീഡിയോയും പുറത്ത് വന്നതോടെ വ്യാപക വിമർശനങ്ങൾ ഉയർന്ന് വരുകയാണ്. നാട് ദുരന്ത മുഖത്ത് നിൽക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും എല്ലാ സംവിധാനങ്ങളേയും ഏകോപിപ്പിക്കാനും മുന്നിൽ നിൽക്കേണ്ടുന്നയാളാണ് തുലാഭരം തൂക്കുകയും അതിൻ്റെ വീഡിയോ ഓൺലൈൻ മീഡിയകളിലൂടെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്യുന്നത്.
Also read: മഹാപ്രളയം നൽകിയ പാഠങ്ങൾ ; ദുരന്തനിവാരണ രംഗത്ത് കേരളം നടത്തിയ മുന്നേറ്റം..
ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കേരളത്തിലെ ജനങ്ങളെയാകെ ചേർത്ത് നിർത്താൻ സംവിധനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടുന്ന മുഖ്യൻ അത് ചെയ്യുന്നുണ്ടോയെന്നതാണ് ഇപ്പോൾ ഉയർന്ന് വരുന്ന വിമർശനങ്ങൾ. പലയിടങ്ങളിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. മുൻകാലങ്ങളിൽ കേരളത്തിൽ ഇത്തരം പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം അതിനെ അതിനെ അതിജീവിക്കാൻ കഴിഞ്ഞത് കൃത്യമായ പ്ലാനിങ്ങിലൂടേയും സംവിധാനങ്ങളുടെ ഏകോപനത്തിലൂടേയുമാണ്. വലിയ ദുരന്തങ്ങളെ ഈ നാട് അതിജീവിച്ചതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here