മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം. മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ അമ്മായി അപ്പനെ കാണാൻ പോയത് സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിലെന്ന തരത്തിലാണ് ഉയരുന്ന വിമർശനം.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ പോയത്. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനായിരുന്നു മുഖ്യമന്ത്രി ഇന്നലെ യാത്ര തിരിച്ചത്. തിരുവനന്തപുരത്തു നിന്നാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോയത്.
also read: ശക്തമായ മഴ; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം, തോട്ടം മേഖലയിലും അപകട സാധ്യത
മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ അമ്മായി അപ്പനെ കാണാൻ പോയത് സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിൽ. കഴിഞ്ഞ 10 വർഷം ഹെലികോപ്റ്റർ വാടകക്കെടുത്തതിനെ കുറിച്ച് മാധ്യമ പിന്തുണയോടെ എന്തൊക്കെ പുകിലാണ് മേനോൻ സതീശനും സംഘവും ഉണ്ടാക്കിയതെന്ന് ഓർക്കുമല്ലോ? പിണറായി വിജയന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാടകക്കെടുത്ത് കോടികളുടെ ധൂർത്ത് എന്നല്ലെ. അക്കാദമികമായ സംശയം.
10 വർഷത്തിനിടെ ഒരു തവണയെങ്കിലും കുടുംബ കാര്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടോ? ഇവിടെ നോക്കൂ. ഒരു തവണ പോയി. മോശം കാലാവസ്ഥ കാരണം ഇറങ്ങാനായില്ല. തിരിച്ചുവന്ന് വീണ്ടും പോയി. അമ്മായി അപ്പനെ കണ്ടു തിരിച്ചു വന്നു. ഓർക്കുക. കാലവർഷക്കെടുതി രൂക്ഷമായിരിക്കുകയാണ്. ഈ ഹെലികോപ്റ്ററിനെ കുറിച്ച് മറ്റൊരു വാർത്തയും ഇന്നുണ്ട്. ഹെലികോപ്റ്റർ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് 2018, 1 9 ലാണെന്ന്. അതായത് പ്രളയവും വെള്ളപ്പൊക്കവും രൂക്ഷമായ 2 വർഷം. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിന്. പിന്നെ കൂടുതലായും ഉപയോഗിച്ചത് ഗുരുതര രോഗികൾക്കുള്ള അവയവ കൈമാറ്റത്തിന്. ഇപ്പോൾ കാലവർഷക്കെടുതി രൂക്ഷമായിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ ഒരിടത്തേക്കും തിരിഞ്ഞുനോക്കിയിട്ടില്ല. കഴിഞ്ഞ 10 വർഷത്തേക്ക് തിരിഞ്ഞു നോക്കൂ. എല്ലാറ്റിനും കിട്ടും ഉത്തരമെന്നാണ് വി ഡി സതീശനെതിരായ വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here