പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ ചികില്‍സ നല്‍കാതെ നാട്ടിലേക്കയച്ചു; വേദന സഹിക്കാനാകാതെ നിലവിളിച്ചപ്പോള്‍ യാത്രക്കാര്‍ ഇടപെട്ടു

മലപ്പുറത്ത് കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെട്ട ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റതോടെ കരാറുകാരന്‍ കൈവിട്ടു .

ഗാസിപ്പൂരിലെ സലിമിന്റെ തുടയെല്ല് പൊട്ടിയ അവസ്ഥയില്‍ ഉത്തര്‍പ്രദേശിലേക്ക് മംഗള എക്‌സ്പ്രസില്‍ കയറ്റി വിടുകയായിരുന്നു. വേദന സഹിക്കവയ്യാതെ സലിം കരഞ്ഞപ്പോള്‍ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു.

സ്റ്റേഷന്‍ മാസ്റ്റര്‍ മന്ത്രി കെ.കെ ശൈലജ കോട്ടും തൊഴില്‍ വകുപ്പിലും വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ സലിമിനെ ഇറക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി.

അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് അന്യദേശ തൊഴിലാളികളെ ഇത്തരത്തില്‍ കരാറുകാര്‍ ചൂഷണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News