ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂർ വിമാനത്താവളം; വികസനക്കുതിപ്പില്‍ കണ്ണൂര്‍

സെപ്റ്റംബറിൽ ഉദ്ഘാടനത്തിനായി കണ്ണൂർ വിമാനത്താവളം ഒരുങ്ങുമ്പോൾ ജില്ലയിലെ റോഡ് ഗതാഗതവും ഉയർന്ന നിലവാരത്തിലേക്ക് കുതിക്കുകയാണ്. കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ ഹൈ ടെക്കാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രധാന റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാകും.

സെപ്റ്റംബറിൽ ഉദ്ഘാടനത്തിന് ഒരുങ്ങി അവസാന ഘട്ട മിനുക്ക് പണികളിലാണ് കണ്ണൂർ വിമാനത്താവളം.ഇതിനോട് അനുബന്ധമായാണ് റോഡ് ഗതാഗത സംവിധാനവും കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്നത്.

കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ ഹൈടെക്കാകും.ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തി.വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് മുന്തിയ പരിഗണന.

വിമാനത്താവളത്തിലേക്ക് പോകുന്നവർക്കായി ശീതീകരിച്ച വിശ്രമ മുറി ഒരുക്കും.സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കും.കണ്ണൂരിൽ നിന്നും മട്ടന്നൂർ വിമാനത്താവളത്തിലേക്ക് ചിൽ ബസ് സർവിസ് ആരംഭിക്കും.

അണ്ടർ ഗ്രൗണ്ട് പാർക്കിഗും മികച്ച ശൗചാലയങ്ങളും സ്ഥാപിക്കും.സ്ത്രീകൾക്ക് പ്രത്യേക കാത്തിരിപ്പ് കേന്ദ്രവും മുലയൂട്ടൽ കേന്ദ്രവും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്.

വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു.മട്ടന്നൂർ എം എൽ എ ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News