ഫർഹാൻ ഫാസിലിന്റെ ബഷീറിന്റെ പ്രേമലേഖനത്തിലെ പുതിയ ഗാനം; വീഡിയോ

ഫർഹാൻ ഫാസിൽ നായകനായി എത്തുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ പുതിയ ഗാനം എത്തി. ലൈല ലൈല എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. മണികണ്ഠൻ ആചാരിയും രഞ്ജിനി ജോസുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സാലിഹ് ഹനീഫ് ആണ്. ഷിന്റൊ കൂടപ്പാട്ടിന്റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു.

മലയാളത്തിലെ എവർഗ്രീൻ നായികാ നായകൻമാരായ ഷീലയും മധുവും ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനീഷ് അൻവർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന അൽതാഫാണ് നായിക. ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News