ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസുകൾ നൽകൂ

ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന് ശേഷം മാത്രമേ രാജ്യത്ത് കോവിഡ് ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം അന്തിമ തീരുമാനം കൈകൊള്ളുമെന്ന് ചർച്ചക്ക് ശേഷം തീരുമാനമായി. അതെ സമയം കുട്ടികളുടെ വാക്‌സിനേഷനും ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണവും സംബന്ധിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനാ ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും.

രാജ്യത്ത് ഓമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News