സുസ്ഥിരവികസന സൂചികയില്‍ കേരളം ഒന്നാമത്; അഭിമാനം

നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ കേരളം ഒന്നാമത്. സൂചികയില്‍ 75 സ്‌കോര്‍ നേടി ആയോഗിന്റെ സാമ്പത്തിക സര്‍വ്വേയിലാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തെത്തി.

ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ പിന്നിലുള്ളത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് സൂചികയില്‍ മുന്നില്‍. നിലവാരമുള്ള ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയില്‍ കേരളം മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലും ഡല്‍ഹിയിലുമാണെന്നും സര്‍വ്വേയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here