
അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നിക്ഷേപത്തിന് വഴി മരുന്ന് ഇടുന്നതാണ് ബഡ്ജറ്റ്. ആറ് പുതിയ ബൈപാസുകള്‍ പ്രഖ്യാപിച്ചു .ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി. വയനാട് ചുരത്തില്‍ ട്വിന്‍ ടണല്‍, കെ റെയിലിന്റെ ഭൂമി ഏറ്റെടുക്കാന് 2000 കോടി മാറ്റി വെച്ചു
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ നിക്ഷേപം ആണ് ബഡ്ജറ്റ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം – അങ്കമാലി റോഡിനും , കൊല്ലം ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കിഫ് ബി വഴി വകയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കും ആയി 1207 കോടിയും നീക്കിവെച്ചു.
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് 1000 കോടി മാറ്റി വെച്ചു. പ്ലാസ്റ്റിക്ക് മാലിന്യം, റമ്പര്‍ കലര്‍ന്ന ബിറ്റു മീന്‍, കയര്‍ ഭൂവസ്ത്രം എന്നീ നവീന സാങ്കേതിക വിദ്യ റോഡ് നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തും. പ്രളയം ബാധിച്ച പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി 92. 88 കോടി ചെലവഴിക്കും.
പുതിയ ആറ് ബൈപാസുകള്‍ ആയി – 200 കോടി മാറ്റിവെയ്ക്കും. സംസ്ഥാനത്തെ ഏറ്റവും ഗതാഗത തിരക്കുള്ള 20 ജംഗ്ഷനകള്‍ കണ്ടെത്തി പ്രത്യേക പദ്ധതി തയ്യാറാക്കും, ഭൂമി ഏറ്റെടുക്കാന് 200 കോടി മാറ്റിവെച്ചു. വയനാട് ചുരത്തില്‍ 2000 കോടി മുതല്‍ മുടക്കില്‍ ട്വിന്‍ ടണല്‍ നിര്‍മ്മിക്കും.
കെ റെയിലിന് ഭൂമി ഏറ്റെടുക്കാന് 2000 കോടി വകയിരത്തി. നോളേജ് എക്കണോമി മേഖലയില്‍ 350 കോടി ചിലവില്‍ ഡിസ്ട്രിക’ സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും .140 കോടി ചെലവില്‍ എല്ലാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടിയും, കേരള ജനോമിക് ഡേറ്റ സെന്റര്‍ ന് 500 കോടി യും മാറ്റി വെച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here