DYFI : ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സമ്മേളനത്തിന് തുടക്കം

ഡി വൈ എഫ് ഐ ( DYFI ) എറണാകുളം ( ERNAKULAM ) ജില്ലാ സമ്മേളനത്തിന് അങ്കമാലിയിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്കും ഹൈന്ദവ വർഗ്ഗീയ ഫാസിസ്റ്റുകൾക്കും ഒരേ അജണ്ടയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് സതീഷ് പറഞ്ഞു. ഉയർന്നു വരുന്ന സമരങ്ങൾക്ക്‌ പ്രത്യയ ശാസ്‌ത്ര ഉള്ളടക്കം നൽകുകയെന്നതാണ്‌ യുവതയുടെ കടമയെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.

അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിലെ കെ ടി സൈഗാൾ നഗറിൽ ജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസ്‌ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്.തുടർന്ന് ആരംഭിച്ച
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യയിലെ കോർപ്പറേറ്റുകൾക്കും ഹൈന്ദവ വർഗ്ഗീയ ഫാസിസ്റ്റുകൾക്കും ഒരേ അജണ്ടയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് സതീഷ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പികുന്ന ഇത്തരം ശക്തികൾക്കെതിരെ ബഹുമുഖ പോരാട്ടം യുവ സമൂഹം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിസങ്കീർണ്ണമായ രാഷ്‌ട്രീയം നിലനിൽക്കുന്ന കാലാവസ്ഥയാണ്‌ ഇപ്പോഴുള്ളതെന്ന്‌ എസ്‌ സതീഷ്‌ പറഞ്ഞു. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ അജൻഡകൾ നടപ്പാക്കാനുള്ള പദ്ധതിയാണ്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്നത്‌.

ജീവിതാനുഭവങ്ങളിലൂടെ മനുഷ്യൻ സമരം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഉയർന്നു വരുന്ന സമരങ്ങൾക്ക്‌ ശരിയായ രാഷ്‌ട്രീയത്തിന്റെ പ്രത്യയ ശാസ്‌ത്രത്തിന്റെ ഉള്ളടക്കം നൽകുകയെന്നതാണ്‌ യുവതയുടെ കടമയെന്നും എസ്‌ സതീഷ്‌ പറഞ്ഞു

കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ആർ അരുൺ ബാബു, തുടങ്ങിയവർ സംസാരിച്ചു.പുതിയ ജില്ലാ ഭാരവാഹികളെ നാളെ തെരഞ്ഞെടുക്കും. നാളെ വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News