ആൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ സുബൈറിന്റെ ജാമ്യാപേക്ഷ ലഖിംപൂര്‍ ഖേരി കോടതി ഇന്ന് പരിഗണിക്കും

ആൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ സുബൈറിന്റെ ജാമ്യാപേക്ഷ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കോടതി ഇന്ന് പരിഗണിക്കും.

ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിൽ സുദർശൻ ചാനലിന്റെ കവറേജിനെക്കുറിച്ച് ട്വിറ്ററിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ലഖിംപൂര്‍ കോടതി വിട്ടിരുന്നു. എന്നാൽ യു പി പോലീസ് എടുത്ത കേസിൽ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം ഇന്നലെ സുപ്രീംകോടതി നീട്ടി .അതെ സമയം സുബൈറിനെതിരെ ഹത്രസിലും
മുസാഫിറിലുമുള്ള കേസന്വേഷിക്കാൻ ഉത്തർപ്രദേശ് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here