
മോഹന്‍ലാല്‍- ശ്രീനിവാസന്‍(Mohanlal-Sreenivasan) കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെയും മലയാളി പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്തവയാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദാസനും വിജയനും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നിരവധി സിനിമകളില്‍ ഒരുമിച്ചെത്തിയ താരങ്ങള്‍ വീണ്ടും ഒരേ വേദി പങ്കിട്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
വേദിയിലെത്തിയ മോഹന്‍ലാല്‍ ശ്രീനിവാസന്റെ കവളില്‍ സ്നേഹ ചുംബനം നല്‍കുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇരുവര്‍ക്കും ഒപ്പമുള്ളതും ചിത്രത്തില്‍ കാണാം.’സൃഷ്ടിവിന്റെ കൂടെ ദാസനും വിജയനും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. താരങ്ങള്‍ അടക്കമുള്ള നിരവധി പേരാണ് ഇരുവരുടെ സൗഹൃദ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടത്. ‘സിനിമ പഠിപ്പിച്ചവര്‍ സിനിമ കൊതിച്ചവര്‍ എന്നാണ് ചിത്രം പങ്കുവച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കുറിച്ചത്.
നാടോടിക്കാറ്റാണ് ഇരുവരും ഒന്നിച്ച ആദ്യം ചിത്രം. അവിടെ നിന്നും ആരംഭിച്ച കോംമ്പോ പിന്നീട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. തുടര്‍ന്ന് അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാള്‍ കഥയെഴുതുകയാണ്, ചന്ദ്ര ലേഖ തുടങ്ങിയ ഇരുപതോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി. 2010ല്‍ പുറത്തിറങ്ങിയ ‘ഒരുനാള്‍ വരും’ ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന സിനിമ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here