Shah Rukh Khan: കിംഗ് ഖാന്‍ മുഖമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ദൃശ്യ വിരുന്നൊരുക്കി ഷാരൂഖ് ഖാന്‍ മുഖ്യ ആകര്‍ഷണമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ബ്രാന്‍ഡ് ക്യാമ്പയിന് തുടക്കമായി. ലോകത്തെ എറ്റവും വലിയ സ്‌ക്രീനില്‍ സൂപ്പര്‍ താരം പറഞ്ഞത് മലയാളി ഡോക്ടര്‍ ഷംഷീര്‍ വയലില്‍ ഒന്നരപതിറ്റാണ്ടു കൊണ്ട് മിഡില്‍ ഈസ്റ്റിലെ ആരോഗ്യ രംഗത്ത് രചിച്ച വിജയഗാഥ. കിംഗ് ഖാന്റെ ജന്മദിനം ആഘോഷിക്കാന്‍ എല്ലാവര്‍ഷവും ദൃശ്യവിരുന്നൊരുക്കുന്ന ബുര്‍ജ് ഖലീഫയില്‍ ഈവര്‍ഷത്തെ പിറന്നാളിന് ഒരു മാസം മുന്‍പാണ് ഒരിക്കല്‍ക്കൂടി താരത്തിന്റെ വീഡിയോ തെളിഞ്ഞത്.
യുഎഇയും ഷാരൂഖ് ഖാനും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ മറ്റൊരു ആഘോഷവേളകൂടിയായിത്.

‘നിങ്ങളുടെ പരിചരണത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ (we are committed to your care) എന്നു പേരിട്ടിരിക്കുന്ന പ്രചരണം അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ വിജയഗാഥ കൂടി പങ്കുവയ്ക്കുന്നു. ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തന പാരമ്പര്യം ഉയര്‍ത്തിപിടിച്ചാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പുതിയ പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ബുധനാഴ്ച രാത്രി 8.20നായിരുന്നു പ്രദര്‍ശനം. യുഎ ഇ രാഷ്ട്ര നിര്‍മ്മിതിക്കായി ത്യാഗങ്ങള്‍ നടത്തിയവരെ അനുസ്മരിച്ചും ഗ്രൂപ്പിന്റെ നാള്‍വഴികള്‍ വിവരിച്ചും ഷാരൂഖ് ഖാന്‍ ലോകത്തെ ഏറ്റവും ഉയരമുള്ള സ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ദേശീയ പ്രാധാന്യമുള്ള വാഹത് അല്‍ കരാമയില്‍ ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഷാരൂഖ് പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌ക്, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി എന്നിവയും 70 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവതരിപ്പിക്കുന്നു.

‘വഹത് അല്‍ കരാമയും ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കും യുഎഇയുടെ സാംസ്‌കാരികമുഖവും ആഗോളതലത്തിലുള്ള അബുദാബിയുടെ വളര്‍ച്ചയും വരച്ചിടുന്നു. സമൂഹത്തെ സേവിക്കുന്നതില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിനെ സ്വാധീനിച്ച പ്രധാന കേന്ദ്രങ്ങള്‍ ആണിവ’, പ്രചാരണ വീഡിയോയുടെ ഡയറക്ടര്‍ പ്രശാന്ത് ഇസ്സാര്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ പ്രധാന ആകര്‍ഷണമായ ദുബായ് ടൂറിസം പ്രചാരണ വീഡിയോകളുടെ സംവിധയകനാണ് പ്രശാന്ത്.

ആരോഗ്യ പരിചരണ രംഗത്ത് ആഗോളമുഖമാകാനുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ യാത്രയില്‍ ഷാരൂഖ് ഖാന്‍ പങ്കാളിയായതില്‍ അഭിമാനമുണ്ടെന്ന് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.യു എ ഇ യിലും ഒമാനിലുമായി ബുര്‍ജീല്‍, മെഡിയോര്‍, എല്‍ എല്‍ എച്ച്, ലൈഫ് കെയര്‍, തജ്മീല്‍ തുടങ്ങി നിരവധി ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News