ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത്,പല്ലുകൾ കൂടുതൽ കാണുന്നത്, പല്ലുകൾ ഒട്ടും കാണാത്തത്:ചികിത്സയുണ്ട്

ഒരു ചിരിയെ മികച്ചതാക്കുന്ന പല ഘടകങ്ങളുണ്ട് മുഖത്തിൻ്റേ ആകൃതി,രൂപഘടന,ചുണ്ടുകളുടെ വളവ് (curvature), പല്ലുകളുടെ നിറം, മോണയുടെ ആരോഗ്യം വലുപ്പം തുടങ്ങി പലതും. ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ വന്നാൽ മാത്രമേ ചിരി സുന്ദരമാകുകയുള്ളു.ഉദാഹരണമായി ചിരിക്കുമ്പോൾ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, ഒട്ടും പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും.ഈ പോരായ്മാകളും അപൂർണതകളും പരിഹരിച്ച് നിങ്ങളുടെ ദന്ത ആരോഗ്യവും ഘടനയും ദന്ത ചികിത്സകളിലൂടെ പുനസ്ഥാപിച്ച്  സ്‌മൈൽ ഡിസൈനിങ്ങിലൂടെ നൈസർഗികമായ പുഞ്ചിരി സ്വന്തമാക്കാം.തീർത്ഥാസ് ടൂത്ത് അഫയർ ചീഫ് ഡെന്റൽ സർജനും സി എം ഡിയുമായ ഡോ തീർത്ഥാ ഹേമന്ദ് സ്‌മൈൽ ഡിസൈനിംഗിനെ പറ്റി പറയുന്നത് നോക്കാം.

ബഹുഭൂരിപക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നത് പല്ലുകളുടെ പ്രശ്നങ്ങൾ ആണ്.കാലക്രമേണ നമ്മുടെ പല്ലുകൾ ക്ഷയിക്കുകയോ തേയ്മാനം സംഭവിക്കുകയോ നിറം മാറുകയോ ചെയ്യും.വിടവുകൾ ഉണ്ടാകും.അത്തരം പ്രശ്നങ്ങൾ സ്മൈൽ ഡിസൈനിങ്ങിലൂടെ വളരെ വേഗത്തിൽ പരിഹരിക്കാനാകും.വെനീറുകൾ,കോമ്പസിറ്റ് ഫില്ലിങ്ങുകൾ, സിറാമിക് ക്രൗണുകൾ , ദന്ത ഇംപ്ലാന്റുകൾ,നിരതെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകൾ,പല്ലുകൾ വെളുപ്പിക്കുന്ന ചികിത്സകൾ അഥവാ ടൂത്ത് ബ്ലീച്ചിങ് സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങൾക്ക് തന്നെ എടുത്തു മാറ്റുകയും തിരിച്ച് വെക്കാൻ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകൾ,വിവിധതരം മോണ ചികിത്സകൾ,പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കൽ, മുഖത്തിന്റെയും ചുണ്ടുകളുടെയും രൂപത്തിൽ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകൾ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്‌മൈൽ ഡിസൈനിങ് എന്ന പ്രക്രിയ.

എപ്പോഴൊക്കെ സ്‌മൈൽ ഡിസൈനിങ് തെരഞ്ഞെടുക്കാം

*പല്ലിന്റെ നിറവ്യത്യാസം

*ക്ഷയിച്ച അല്ലെങ്കിൽ പൊട്ടിയ പല്ലുകൾ

*രൂപവ്യത്യാസമുള്ള പല്ലുകൾ

*ക്രമരഹിതമായ പല്ലുകൾ

*ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത്,പല്ലുകൾ കൂടുതൽ കാണുന്നത്, പല്ലുകൾ ഒട്ടും കാണാത്തത്

*നഷ്ടപ്പെട്ട അല്ലെങ്കിൽ വിടവുള്ള പല്ലുകൾ

*പഴയ ഫില്ലിംഗുകളും പല്ലിന്റെ ക്യാപ്പുകളും പുനഃസ്ഥാപിക്കണമെങ്കിൽ

*ചുണ്ടുകൾക്കും കവിളുകൾക്കും രൂപമാറ്റം വരുത്തണമെങ്കിൽ

*നിങ്ങളുടെ പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ.

ലേസർ ചികിത്സകൾ പോലെയുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ വേദന രഹിതവും,സമയ നഷ്ടമില്ലാത്തതുമായ ചികിത്സകൾ ഇപ്പോൾ സാധ്യമാണ്.നിങ്ങളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സങ്കൽപ്പങ്ങളെയും പരിഗണിച്ചു കൊണ്ട് നിർദേശിക്കുന്ന ചികിത്സകൾ വിവിധ വിഭാഗങ്ങളിലുള്ള ദന്ത രോഗവിദഗ്ധരിലൂടെ വേണം ലഭ്യമാക്കേണ്ടത് എന്ന് മാത്രം.ചിലവേറിയ ചികിത്സ രീതിയെന്ന മുൻ വിധി വേണ്ട.ആത്മവിശ്വാസമുള്ള ചിരി എന്നും നിങ്ങൾക്ക് മുതൽക്കൂട്ടാകും.

Dr Theertha Hemant , Chief Dental surgeon

MC Road -Ettumanoor, Kottayam, India, Kerala

+91 73066 63020

toothaffairdental@gmail.com

theerthastoothaffair.com
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News