പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി; മുത്തശ്ശിക്കും പേരക്കുട്ടികൾക്കും ദാരുണാന്ത്യം

പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും 2 പേരക്കുട്ടികളും മരിച്ചു. കുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുത്തശ്ശിയും അപകടത്തില്‍പെട്ടത്.

അടിമാലി കൊമ്പൊടിഞ്ഞാലില്‍ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കൊമ്പൊടിഞ്ഞാലില്‍ ഇണ്ടിക്കുഴിയില്‍ ബിനോയ്-ജാസ്മി എന്നിവരുടെ മക്കളായ ആന്‍മരിയ (9) അമയ (4), ജാസ്മിയുടെ അമ്മയായ എല്‍സമ്മ (50) എന്നിവരാണു മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here