നളിനി നെറ്റോയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി; സര്‍ക്കാര്‍ ഫയലിലെ തിരിമറി അന്വേഷിക്കണമെന്ന് ആവശ്യം; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം : ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. സര്‍ക്കാര്‍ ഫയലുകളിലെ തിരിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചുവെന്നാണ് നളിനി നെറ്റോയ്‌ക്കെതിരായ ആദ്യ ആരോപണം. സുപ്രീംകോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു തുടങ്ങി ആരോപണങ്ങളും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പുറ്റിങ്ങല്‍ അപകടം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്നീ റിപ്പോര്‍ട്ട് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് നല്‍കി. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. സാധാരണ ഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നത്. അതിനാല്‍ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News