പങ്കാളിയെയും മറന്ന് മൊബൈലില്‍ രമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നിങ്ങള്‍ ഒന്നര മണിക്കൂറിലധികം മൊബൈല്‍ ഫോണില്‍ കളിച്ചു കൊണ്ടിരിക്കുന്നയാളാണോ? എങ്കില്‍ നിങ്ങള്‍ ഒരു ഫോണ്‍ അഡിക്റ്റാണെന്ന് നിസ്സംശയം പറയാം. ജീവിതപങ്കാളിയെയും സുഹൃത്തുക്കളെയുമൊക്കെ മറന്ന് മൊബൈല്‍ ഫോണില്‍ രമിച്ചിരിക്കുന്നവരാണെങ്കില്‍ നിങ്ങളെ നിരവധി രോഗങ്ങള്‍ തേടിയെത്തുമെന്ന് പുതിയ പഠനങ്ങള്‍.

മൊബൈല്‍ ഫോണ്‍ അഡിക്റ്റുകളെ കാത്തിരിക്കുന്നത് വിഷാദവും സമ്മര്‍ദ്ദവുമടക്കമുള്ള മനോരോഗങ്ങള്‍. അമേരിക്കയിലെ ബെയ്ല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയകളിലും ആണ്ടു പോകുന്നവര്‍ പതിയെ പതിയെ സമൂഹത്തെ നേരിടാന്‍ കഴിയാത്ത അന്തര്‍മുഖന്‍മാരായി പോകുന്നുവെന്നും പഠനത്തിലൂടെ വെളിവാകുന്നു.

ഇത്തരക്കാരെ നിങ്ങളുടെ ഓഫീസുകളിലും കൂട്ടായ്മകളിലും കണ്ടെത്തിയാല്‍ അവര്‍ക്ക് ആവശ്യമായ മനശാസ്ത്രസഹായം നല്‍കാന്‍ മടിക്കരുതെന്നും ശാസ്ത്രജ്ഞര്‍ ഓര്‍മ്മപ്പെടുത്തുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആധുനിക വാര്‍ത്താവിനിമയ ഉപാധികള്‍ മനുഷ്യനെ കൂടുതല്‍ കൂടുതല്‍ ഏകാന്തതയിലേക്ക് നയിക്കുന്നുവെന്ന നിഗമനത്തിലേക്കാണ് പുതിയ പഠനം കൊണ്ടെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News