മിമിക്രിയും നാടോടിനൃത്തവും വെവ്വേറെ തന്നെ; സ്‌കൂള്‍ കലോത്സവ മാന്വലില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവത്തില്‍ കഥകളി, ഓട്ടന്‍തുളളല്‍, നാടോടിനൃത്തം, മിമിക്രി എന്നിവ പഴയതുപോലെ പ്രത്യേകമായി നടത്താനുള്ള തീരുമാനത്തില്‍ ആണ് വിദ്യാഭ്യാസ വകുപ്പ്.

കലോല്‍സവം മാന്വല്‍ പരിഷ്‌കരിച്ചപ്പോള്‍ നാലു ഇനങ്ങള്‍ ഒരുമിച്ചു നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ആകര്‍ഷകമായ ഇനമായ മിമിക്രിയും നാടോടിനൃത്തവും വെവ്വേറെ ആക്കണമെന്ന ആവശ്യവുമായി കലാകാരന്‍മാര്‍ രംഗത്ത് എത്തിയിരുന്നു.

കൂടാതെ അധ്യാപകരും കഥകളി, ഓട്ടം തുള്ളല്‍, നാടോടി നൃത്തം, മിമിക്രി എന്നിവ ഒരുമിച്ച് നടത്തുന്നതിലെ ബുദ്ധിമുട്ടും എതിര്‍പ്പും വ്യക്തമാക്കി. ഇതൊക്കെ കണക്കിലെടുത്താണ് സര്‍ക്കാര്‍ കലോല്‍സവ മാന്വലില്‍ വീണ്ടും പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.

കഥാപ്രസംഗവും സംഘഗാനവും പൊതുമത്സരങ്ങളാണ്. മാറ്റം വരുത്തിയ അന്തിമ മാന്വല്‍ ഇന്ന് പുറത്തിറക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാല്‍ കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്താറുള്ള ഘോഷയാത്ര ഇനി മുതല്‍ ഉണ്ടാകില്ല. ഘോഷയാത്ര ഒഴിവാക്കിയതിനു പകരമായി ഉദ്ഘാടന വേദിക്ക് സമീപം സാംസ്‌കാരിക ദൃശ്യവിരുന്നുണ്ടാകും.

വിദ്യാര്‍ത്ഥികളെ വെയിലത്ത് നടത്തരുതെന്ന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ കണക്കിലെടുത്താണ് ഘോഷയാത്ര ഒഴിവാക്കാനുള്ള തീരുമാനം. എ ഗ്രേഡ് കിട്ടിയവര്‍ക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും ഇനി മുതല്‍ ഇല്ല. പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തൃശൂരില്‍ നടക്കുന്ന കലോത്സവത്തോടെ തുടക്കമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News