ഇതിലും വലിയ നാണക്കേട് സ്വപ്‌നങ്ങളില്‍ മാത്രം; ഒമാനില്‍ മോദി സംസാരിച്ചത് ഒഴിഞ്ഞ കസേരകളോട്

ഒമാന്‍ സന്ദര്‍ശനത്തിനിടെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കാനെത്തിയ മോദിയെ സ്വീകരിച്ചത് ഒഴിഞ്ഞ കസേരകള്‍.

മുപ്പതിനായിരം ആള്‍ക്കാരെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് വെറും പതിമൂവായിരത്തോളം പേര്‍ മാത്രമാണെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മോദിക്ക് സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബില്‍നിന്ന് പകുതിയാളുകള്‍ പോലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്താതിരുന്നത് വന്‍ നാണക്കേടായി. ഭൂരിഭാഗം വിഐപി, വിവിഐപി കസേരകളും കാലിയായിരുന്നു.

ഫെബ്രുവരി 11ന് മോദി പങ്കെടുക്കുന്ന മസ്‌കറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമാന്റെ ജനസംഖ്യയില്‍ 20ശതമാനവും ഇന്ത്യക്കാരായതുകൊണ്ടു തന്നെ ഇങ്ങനെ ഒരു പരിപാടിയില്‍ ആളുകളെ പങ്കെടുപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചാണ് പ്രവാസികള്‍ മറുപടി നല്‍കിയത്.

ഇതിനിടെ മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായും പ്രവാസികള്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News