കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. അഭിഭാഷകരായ വി ജി അരുണ്‍, എന്‍ നഗരേഷ്,പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരെയും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ടി വി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരെയും കേരള ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

അഭിഭാഷകരായ എസ് രമേശ്, വിജു അബ്രഹാം, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ജഡ്ജിമാരായി ഉയര്‍ത്താനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശയില്‍ കൊളീജിയം പിന്നീട് തീരുമാനമെടുക്കും.

അതേസമയം അഭിഭാഷകനായ പി ഗോപാലിനെ ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യേണ്ടെന്ന് കൊളീജിയം തീരുമാനിച്ചു.