ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; പത്ത് പൊലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. പത്ത് പൊലീസുകാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ അരന്‍പൂരിലാണ് സംഭവമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ശേഷം മടങ്ങുകയായിരുന്ന പൊലീസുകാരാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ ഉദ്യോഗസ്ഥരാണ്. ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here