ട്രാഫിക് സിഗ്നലുകൾ ഇല്ല; എന്തുകൊണ്ട് ഭൂട്ടാൻ മറ്റുരാജ്യങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു?

traffic signals

ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഗതാഗതക്കുരുക്ക് വലിയെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരക്കേറിയ റോഡുകൾ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും, പലപ്പോഴും യാത്രക്കാരെ നീണ്ട തിരക്കേറിയ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കാൻ നിർബന്ധിതരക്കുന്നു. ഇത് യാത്രയിൽ സമ്മർദ്ദം സൃഷ്ടിക്കുകയും യാത്രയ്ക്കായി കൂടുതൽ സമയം പാഴാക്കേണ്ടതായും വരുന്നു. ഇനി ട്രാഫിക് സിഗ്‌നലുകളൊന്നുമില്ലെങ്കിലോ? അവിശ്വസനീയമായി തോന്നാം, പക്ഷേ ഡ്രൈവർമാർ ചുവന്ന ലൈറ്റുകൾക്ക് മുന്നിൽ കാത്തിരിക്കുകയോ സിഗ്‌നൽ ടൈമറുകൾ ശ്രദ്ധിക്കുകയോ ചെയ്യാത്ത ഒരു രാജ്യമുണ്ട്. അവിടെ ഗതാഗതം തികച്ചും വ്യത്യസ്തമായ രീതിയിലാണ് നീങ്ങുന്നത്.

also read:പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ഒരു ട്രാഫിക് സിഗ്‌നൽ പോലും ഇല്ലാത്ത ലോകത്തിലെ ഏക രാജ്യമാണ് ഭൂട്ടാൻ. വലിയ തിരക്കുകളൊന്നുമില്ലാതെ ഗതാഗതം വളരെ സുഗമമായണ് ഇവിടെ നടക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാക്കി മാറ്റുന്നു. ഭൂട്ടാന്റെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ, പരിശീലനം ലഭിച്ച ട്രാഫിക് പൊലീസ് ഹാന്റ് സിഗ്‌നലുകൾ ഉപയോഗിച്ച് വാഹനങ്ങൾ നിയന്ത്രിക്കുന്നു. 1990-കളിൽ, തലസ്ഥാനമായ തിംഫുവിൽ ട്രാഫിക് ലൈറ്റുകൾ ഹ്രസ്വമായി അവതരിപ്പിച്ചിരുന്നു. എന്നാൽ പൊതുജനങ്ങളുടെ അതൃപ്തി സർക്കാരിനെ അവ നീക്കം ചെയ്ത് മാനുവൽ ഗതാഗത നിയന്ത്രണത്തിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു.

ഭൂട്ടാന്റെ റോഡുകളും, റിംഗ് റോഡുകളും ഗതാഗതം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പർവതപ്രദേശങ്ങൾ സ്വാഭാവികമായും വാഹനങ്ങളുടെ വേഗത പരിമിതപ്പെടുത്തുന്നുണ്ട്. ഇത് ഗതാഗതം സുഗമമാക്കുന്നതിന് കാരണമാകുന്നു.

ഭൂട്ടാനിലെ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ പ്രഗത്ഭരാണ്. ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്കാണ് മുൻഗണന. അനാവശ്യമായി ഹോൺ മുഴക്കുന്നത് മര്യാദകേടായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. കൂടാതെ പരിസ്ഥിതി നയങ്ങൾ വാഹനങ്ങളുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ട്രാഫിക് സിഗ്‌നലുകൾ ഇല്ലെങ്കിലും രാജ്യത്ത് തിരക്ക് താരതമ്യേന കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News