ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടെന്ന് ​ഗോവിന്ദൻ മാസ്റ്റർ

mv govindan master vizhinjam

രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം ചരിത്രപ്രസിദ്ധമായ സംഭവമായി മാറി എന്നും ഒരിഞ്ച് പിന്നോട്ട് പോകാൻ കഴിയില്ലെന്ന രീതിയിൽ ഇന്ത്യൻ രാഷ്ട്രീയം ഒറ്റക്കെട്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ധർമേന്ദ്ര പ്രധാനിന്റെ രാജി സമരത്തിൻ്റെ ഒരു ഘട്ടത്തിൻ്റെ വിജയം എന്ന് എം എ ബേബി

സിജെപിയുടെ മുന്നേറ്റം സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നില്ല. യുവാക്കളുടെ സമരങ്ങൾക്ക് എല്ലാ പിന്തുണയും സിപിഐഎം നൽകും എന്നും അദ്ദേഹം പറഞ്ഞു. 12 വർഷമായി സമരങ്ങളെ എല്ലാം ദേശവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ആർഎസ്എസും ബിജെപിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും തകർക്കാൻ ദേശവിരുദ്ധം എന്ന മുദ്രകുത്തി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചു. ആദ്യം ഇതിനോട് മുഖം തിരിഞ്ഞു നിന്ന കോൺഗ്രസ് പിന്നീട് ഇതിനോട് പുറം തിരിഞ്ഞു നിൽക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി.ഇനിയും ഇത്തരം സമരങ്ങൾ ഉയർന്നു വരണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം എന്നും ധർമേന്ദ്ര പ്രധാൻ്റെ രാജി ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏട് ആണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News