രാജ്യത്തെയാകെ പിടിച്ചു കുലുക്കിയ വിദ്യാർഥി യുവജന പോരാട്ടത്തിനാണ് കഴിഞ്ഞ നാളുകളിലെല്ലാം നാട് സാക്ഷ്യം വഹിച്ചത്. വിവിധയിടങ്ങളിൽ നിന്നും നിരവധിപേർ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരവധിപേർ രംഗത്ത് വരുകയും ചെയ്തു. വിദ്യാർഥികളേയും യുവാക്കളേയും നിഷ്ഠൂരമായി തല്ലച്ചതയ്ക്കുകയായിരുന്നു കേന്ദ്രം ചെയ്തത്.
ആ സമരപോരാട്ടത്തിന് ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥി പ്രസ്ഥാനമാണ് എസ് എഫ് ഐ. പോരാട്ടത്തിന് പിന്തുണയറിയിച്ച് ഇടത് പാർട്ടികളും രംഗത്ത് വന്നു. എൻ ടി എ പിരിച്ചു വിടുക, എന്നതുൾപ്പെടെയുള്ള വിവിധങ്ങളായി ആവശ്യങ്ങൾ അവർ കേന്ദ്രത്തിന് മുന്നിൽ വെച്ചു. പിന്നീട് ഈ കൂട്ടായ പ്രതിഷേധത്തിന് മുന്നിൽ മോദി സർക്കാർ മുട്ടു മടക്കുകയും ചെയ്തു. ഒടുക്കം വിദ്യാർഥി യുവജന സമരം വിജയം കണ്ടു.
Also read: രാജ്യമൊട്ടാകെ ഉറ്റുനോക്കിയ ഇടം; ‘ജന്തർ മന്തർ’ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണ്?
ഈ വിജയത്തിലും പോരാട്ടം തുടരുകാണ് എസ് എഫ് ഐ. എൻട ടി എ പിരിച്ചു വിടുന്നത് വരെയും വിദ്യാർഥികളുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ട പരിഹാരം നൽകുന്നത് വരെയും പോരാട്ടം തുടരാമനാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

