
ദില്ലിയിലെ ജന്തർ മന്തർ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യംവഹിച്ചത് ഐതിഹാസിക വിദ്യാർത്ഥി പ്രതിഷേധമായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ കേന്ദ്ര വിഭ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്നാണ് കേന്ദ്ര സർക്കാർ മുദ്ര കുത്തിയത്. ഒടുവിൽ വിദ്യാർത്ഥികളുടെ മുൻപിൽ കേന്ദ്രത്തിന് മുട്ടുമടക്കേണ്ട അവസ്ഥയായിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ട ഗതിയുമുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം അലയടിച്ച വാക്കാണ് ദില്ലിയിലെ ജന്തർ മന്തർ. ചരിത്രപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ‘ജന്തർ മന്തർ’ ദില്ലിയടക്കം ഇന്ത്യയിലെ നാല് നഗരങ്ങളിലാണ് നിലനിൽക്കുന്നത്. ജയ്പൂർ, ഉജ്ജയിൻ, വാരണാസി എന്നിവയാണ് മറ്റു നഗരങ്ങൾ. മുമ്പ് മഥുരയിലെ നിലന്നിരുന്ന അഞ്ചാമത്തെ ജന്തർ മന്തറും അത് സ്ഥാപിച്ച കോട്ടയും 1857 ന് തൊട്ടുമുമ്പ് പൊളിച്ചുമാറ്റിയതും ഒരു ഓർമയാണ്. ചരിത്രം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ എന്നിവയെല്ലാം കൂട്ടിമുട്ടുന്ന ജന്തർ മന്തർ എന്ന വാക്കിന് പിറകിലും ഒരു അർത്ഥമുണ്ട്.
also read:ഒടുക്കം ‘പ്രധാന’ രാജി; ജന്തർ മന്തറിൽ നടന്നതെന്ത്? തിരിഞ്ഞു നോട്ടം
എന്താണ് ജന്തർ മന്തർ വാക്കിന്റെ അർത്ഥം
സംസ്കൃതത്തിൽ നിന്നാണ് ജന്തർ മന്തർ എന്ന വാക്ക് ഉൾതിരിഞ്ഞത്. യന്ത്രം എന്നർത്ഥം വരുന്ന “യന്ത്ര” യിൽ ജന്തർ എന്ന വാക്ക് കടം എടുത്തപ്പോൾ മന്തർ എന്നത് “മന്ത്ര” എന്ന വാക്കിൽ നിന്നാണ്. കൂടിയാലോചിക്കുക അല്ലെങ്കിൽ കണക്കുകൂട്ടുക എന്നാണ് മന്ത്ര എന്ന വാക്കിന്റെ അർത്ഥം. “കണക്കുകൂട്ടലിന് ഉപയോഗിക്കുന്ന ഉപകരണം” എന്ന് രണ്ട് വാക്കുകൾ കൂട്ടിചേർത്താൽ ലഭിക്കും. ആകാശ ചലനങ്ങൾ പഠിക്കുന്നതിനും, സമയം കൃത്യമായി അറിയുന്നതിനും, ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ അറിയുന്നതിനും, കൃത്യമായ ജ്യോതിഷ, നാവിഗേഷൻ ഡാറ്റ വീണ്ടെടുക്കുന്നതിനും വേണ്ടി പൂർണ്ണമായും കൃത്യതയോടെ നിർമ്മിച്ച ഒരു സ്ഥലത്തിന് ഏറ്റവും അനുയോജ്യമായ പേരു തന്നെയാണ് ‘ജന്തർ മന്തർ’
ചരിത്രം
ജയ്പൂരിലെ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമനാണ് വടക്കേ ഇന്ത്യയിലുടനീളം അഞ്ച് ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളായ ജന്തർ മന്തർ നിർമ്മിച്ചത്. 1724 നും 1730 നും ഇടയിലാണ് ഇവയുടെ നിർമാണം നടന്നത്. തന്റെ കാലത്തെ ജ്യോതിശാസ്ത്ര ഉപകരണങ്ങൾ വളരെ ചെറുതും കൃത്യമായ വായനകൾക്ക് കൃത്യതയില്ലാത്തതുമാണെന്ന് തിരിച്ചറിഞ്ഞ ജയ് സിംഗ് മുന്നോട്ട് കൊണ്ടുവന്ന ആശയമായിരുന്നു ജന്തർ മന്തർ. വലിയ ചരിത്രപ്രസിദ്ധമായ ആശയത്തിന്റെ ആദ്യപ്പടി ദില്ലിയിലെ ജന്തർ മന്തറാണ്. ആ ചരിത്രപ്രസിദ്ധമായ മന്തറിന് മുന്നിലാണ് വിദ്യാർഥികളുടെ സമരം വിജയം കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

