മോദിയുടെ വിശ്വസ്തൻ? ‘പണച്ചാക്ക്’? ആരായിരുന്നു ധർമേന്ദ്ര പ്രധാൻ?

darmendra pradhan

രാജ്യം ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണ് കേന്ദ്ര വിദ്യാർഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി. ഇന്നിതാ അത് സംഭവിച്ചു. ചരിത്ര വിജയം. ഒരു രാജ്യത്തെ യുവതയുടെ മുന്നിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപത്യ ഭരണരകൂടം അടിയറവ് വെച്ചു. ​രാജ്യത്തെ മുഴുവൻ കണ്ണുകളും ദില്ലിയിലേക്കായിരുന്നു. ജന്തർ മന്തറിൽ പൊരുതിയ യുവത്വം ഒന്നടങ്കം പറഞ്ഞത് ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നായിരുന്നു. എന്നാൽ ആദ്യഘട്ടങ്ങളിലൊന്നും മോദി സമരത്തേയോ സമരക്കാരേയോ കേൾക്കാൻ തയ്യാറായില്ലയെന്ന് മാത്രമല്ല കൊടിയ മർ​ദ്ദനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. സമരക്കാർ വിരണ്ടോടുമെന്നായിരുന്നു അവർ കരുതിയത്. എന്നാൽ അതായിരുന്നില്ല സംഭവിച്ചത്. കൂടുതൽ ശക്തിപ്പെടുകയായിരുന്നു പ്രതിഷേധം. എല്ലാ ഘട്ടങ്ങളിലും ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുകയായിരുന്നു ബി ജെ പി. ഓരോ തവണ വിദ്യാഭ്യാസ രം​ഗത്ത് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ബി ജെ പി നേതൃത്വം ധർമേന്ദ്ര പ്രധാനെ ചേർത്ത് നിർത്തി. എന്തായിരുന്നു ഇതിന് കാരണം?

ധർമേന്ദ്ര പ്രധാൻ മോദിയുടെ വിശ്വസ്തനാണ്. ബി ജെ പി യിൽ അയാൾക്കുള്ള സ്വാധീനം ചെറുതല്ല. മോദിയേയും അമിത് ഷേയേയും പോലെ തന്നെ അധികാരമുള്ളയാൾ. ബി ജെ പി ക്ക് വേണ്ട പണം ഒഴുകിയെത്താൻ ചാല്കീറുന്നയാൾ. ദ മണി മാൻ, ഫണ്ടർ അങ്ങനെ നിരവധി കാരണങ്ങളുണ്ട് മോദി, പ്രധാന് നൽകുന്ന സംരക്ഷണ വലയത്തിന് പിന്നിൽ. വാജ്‌പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് ധർമ്മേന്ദ്ര പ്രധാൻ. മുൻ തലമുറകൾക്ക് സ്വപ്നം കാണാൻ മാത്രം കഴിഞ്ഞിരുന്ന നേട്ടങ്ങൾ സ്വന്തമാക്കി ധർമേന്ദ്ര പ്രധാൻ ഒഡീഷ കീഴടക്കി 24 വർഷമായി നവീൻ പട്‌നായിക്കിന്റെ അജയ്യമെന്ന് കരുതിയിരുന്ന രാഷ്ട്രീയ കോട്ട പ്രധാൻ തകർത്തു ഇതിന്റെയെല്ലാം പിന്നിൽ നടന്നത് ​ധർമേന്ദ്ര പ്രധാൻ്റെ കുബു​ദ്ധിയും ​ഗൂഡ തന്ത്രങ്ങളുമാണ്.

Also read: ഒടുക്കം ‘പ്രധാന’ രാജി; ജന്തർ മന്തറിൽ നടന്നതെന്ത്? തിരിഞ്ഞു നോട്ടം

വലിയ രീതിയിൽ ഇവിടങ്ങളിലേക്കെല്ലാം പണം ഒഴുകി. ഓരോന്നായി പ്രധാൻ വരുതിയിലാക്കി. അങ്ങനെ ബി ജെ പി നേതൃത്വത്തിൻ്റെ വിശ്വസ്തനായി പ്രധാൻ വളർന്നു. 2014 മുതൽ 2021 വരെ ഇന്ത്യയുടെ പെട്രോളിയം മിനിസ്റ്ററായി ഇരുന്ന ധർമേന്ദ്ര പ്രധാൻ കാണിച്ച ക്രമക്കേടുകൾക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. കോർപ്പറേറ്റുകളെ ശക്തിപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ ഇന്ത്യൻ രാഷ്ട്രീയം കണ്ടതാണ്. ഈ കാരണങ്ങളെല്ലാം മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഒരു കോർപ്പറേറ്റ് അനുകൂല സർക്കാരിന്, കോർപ്പറേറ്റുകൾക്ക് സ്തുതി പാടുന്ന മോദിക്ക് എങ്ങനെ പ്രധാൻ്റെ രാജി ആവശ്യപ്പെടാനാകും? എന്നാൽ അതിനെല്ലാം മേലെയായിരുന്നു ഈ നാട്ടിലെ യുവജന പ്രക്ഷേഭം. അവർ ധർമേന്ദ്ര പ്രധാനെ രാജി വെപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News