രാജ്യം കണ്ട വേറിട്ട പോരാട്ടമായിരുന്നു കുറച്ച് നാളുകളായി അരങ്ങേറിയത്. സി ജെ പി എന്ന പ്രസ്ഥാനം തുടങ്ങിവെച്ച സമരത്തിന് പിന്നിൽ അണി നിരന്നത് ആയിരങ്ങളാണ്. ഇടതുപക്ഷ സംഘടനകളും എസ് എഫ് ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. ഏവരും ചേർന്ന് മാനവീകതയുടെ മുദ്രാവാക്യങ്ങൾ മുഴക്കി. പിന്നീട് ആ സമരമ ചരിത്ര വിജയമായി മാറി. സി ജെ പി യുടെ സമരത്തെ തച്ചുടയ്ക്കാൻ ശ്രമിച്ച കേന്ദ്രം അവരുടെ പോരാട്ടത്തിനു മുന്നിൽ മുട്ടു മടക്കുകയായിരുന്നു.
അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും അവർ കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങുകയായിരുന്നു. അടിച്ചോടിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ കൊല്ലു എന്ന് പറഞ്ഞവർ നിന്ന് അടി കൊണ്ടു. ആ അടിയിൽ സമരക്കാർ പേടിക്കുമെന്ന് കരുതിയ കേന്ദ്രത്തിന് തെറ്റി ആ മുറിവുകളുമായി പിറ്റേന്നും അവർ സമരരംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിച്ചു. എല്ലായിടത്തും വ്യത്യസ്ഥമായി അവർ സമരം ചെയ്തു. ബീഹാറിൽ പൊലീസ് ബാരിക്കേഡ് സമരക്കാർ ഉന്തുവണ്ടിയാക്കി. ജലപീരങ്കിക്ക് മുന്നിൽ അവർ നൃത്തം ചെയ്തു. ടിയർ ഗ്യാസ് പൊതിഞ്ഞെടുത്തു. ഭയപ്പെടുത്തി ഓടിക്കാൻ നോക്കിയപ്പോഴെല്ലാം അവർ അതിനെ മറികടന്നു.
അവസാനം പൊലീസിനുൾപ്പെടെ അവരുടെ മുന്നിൽ പകച്ച് നിൽക്കേണ്ടി വന്നു. എന്ത് ചെയ്തിട്ടും പിരിഞ്ഞു പൊകാത്തവരെ എങ്ങനെ മറികടക്കുമെന്നായി പിന്നീട് പൊലീസിൻ്റെ ആലോചന. ഒടുക്കം ബീഹാറിൽ പൊലീസിന് വെടിയുതിർക്കേണ്ടി വന്നതായും വാർത്തകൾ വന്നു. വ്യത്യസ്തമായ ഈ സമരമാർഗങ്ങളെല്ലാം രാജ്യം ഇതുവരെ കാണാത്തതാണ്. ഈ പോരാട്ടത്തിലൂടെ യുവത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് തച്ചുടയ്ക്കാവതല്ല യുവതയുടെ കരുത്തെന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

