രാജ്യത്തിലെ മുഴുവൻ കണ്ണുകളും കഴിഞ്ഞ കുറച്ച് നാളുകളായി ദില്ലിയിലായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രാധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം യുവാക്കളും വിദ്യാർഥികളും ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചു. എങ്ങനെയായിരുന്നു പ്രതിഷേധത്തിലേക്ക് യുവാക്കൾ എത്തിയത് എന്ന് നോക്കാം.
2026 മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോരുന്നു. അത് വലിയ വിവാദങ്ങളിലേക്ക് പിന്നീട് വഴി വെച്ചു. തടിതപ്പാൻ ആദ്യം മുതൽ തന്നെ പ്രധാനും മോദിയും ശ്രമിച്ചു തുടങ്ങിയിരുന്നു.
പാറ്റകളുടെ ഉദയം
മെയ് 15 ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സീനിയർ അഡ്വക്കേറ്റ് പദവി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കേസിൽ യുവാക്കളെ പരാദങ്ങൾ എന്നും പാറ്റകൾ എന്നും പരാമർശിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് യു എസിൽ വിദ്യാർഥിയായ അഭിജിത് ദീപ്കെ എന്ന യുവാവ് മെയ് 16 ന് കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപ ഹാസ്യ സംഘടനയക്ക് രൂപം നൽകുന്നു. ഓൺലൈനായി തുടങ്ങിയ സംഘടനയ്ക്ക് പിന്നീട് വലിയ ജനപിന്തുണയുണ്ടാകുന്നു. സംഘടന ഓൺലൈൻ ക്യാമ്പെയിനുകൾ കൈകാര്യം ചെയ്തു തുടങ്ങുന്നു. ആദ്യഘട്ടത്തിൽ അവരുടെ സമൂഹമാധമ്യമ അക്കൌണ്ടുകൾ കേന്ദ്രം പൂട്ടിക്കുന്നു. പിന്നീട് കൂടുതൽ ശക്തിയാർജിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. ജൂൺ ആറിന് അഭിജിത് ദീപ്കെ ഇന്ത്യിലെത്തുകയും ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുകുയും ചെയ്തു.
സോനം വാങ്ചുകിൻ്റെ നിരാഹാര സമരം
ജൂൺ 28 ന് പൊതുപ്രവർത്തകനായ സോനം വാങ് ചുക് വിദ്യാർഥികളുടെ സമരത്ത് ഐക്യദാർഢ്യവുമായി ജന്തർ മന്തറിൽ നിരാഹാരമിരിക്കാൻ ആരംഭിച്ചു. ഒരു തെറ്റും ചെയ്യാത്ത വിദ്യാർഥികൾ സിസ്റ്റത്തിൻ്റെ പരാജയം കാരണം ദുരിതമനുഭവിക്കരുതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇടത് പാർട്ടികളും എസ് എഫ് ഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണയുമായി സമര വേദിയിലെത്തുന്നു. എന്നാൽ ആ ഘട്ടങ്ങളിലൊന്നും കോൺഗ്രസ് ഈ സമരത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. ഗോഡി മീഡിയയും ഇതിന് യൊതൊരു പരിഗണനയും നൽകിയിരുന്നില്ല.
പൊലീസിൻ്റെ നരനായാട്ട്
നീണ്ട 21 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ജൂലൈ 18 ന് ജന്തർ മന്തറിലെ സമരപ്പന്തലിലെത്തി പൊലീസ് സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്യുന്നു. ഇതോടെ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർഥികളും യുവാക്കുളും രക്ഷിതാക്കളുമുൾപ്പെടെ ദില്ലിയിലെത്തി. പിന്നീട് രാജ്യം കണ്ടത് സമാനകളില്ലാത്ത സംഭവങ്ങളായിരുന്നു. മോദി സർക്കാരിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളെ തല്ലിച്ചതച്ചു. യൂണിഫോമും നെയിം പ്ലേറ്റുമില്ലാത്ത ബി ജെ പി ഗുണ്ടകൾ വിദ്യാർഥിനികളെപ്പോലും ക്രൂരമായി മർദ്ദിച്ചു. എന്നാൽ ഒരു ആക്രമണങ്ങൾക്കും മുന്നിൽ മുട്ടു മടക്കാൻ രാജ്യത്തെ യുവാക്കൾ തയ്യാറായിരുന്നില്ല. ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലെത്താതെ സമ്മർദ്ദത്തിന് വഴങ്ങി ഒരു സമരം നടത്തിയിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു. സോനം വാങ് ചുകിൻ്റെ ഭാര്യ ഉൾപ്പെടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Also read:പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
സമരവിജയം
ഒടുക്കം മുഖം രക്ഷിക്കാനും അനുനയിപ്പിക്കാനും ഒരുപാട് ശ്രമിച്ചിട്ടും അതൊന്നും നടക്കാതെ വന്നപ്പോൾ രാജ്യത്തെ യുവതയ്ക്ക് മുന്നിൽ നരേന്ദ്ര മോദി മുട്ടുമടക്കി. ജൂലൈ 25 ഉച്ചയ്ക്ക് ധർമേന്ദ്ര പ്രധാൻ രാജി വെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

