പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; ധ‌ർമേന്ദ്ര പ്രധാൻ രാജിവെച്ചു

Dharmendra Pradhan resigned

രാജ്യത്തുടനീളം അലയടിക്കുന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ ഒടുവിൽ മുട്ടുമടക്കി, കീഴടങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജിക്കത്ത് ധ‌ർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് കൈമാറി. നീറ്റ് പരീക്ഷാക്രമക്കേടിൽ രാജ്യത്തെമ്പാടും ആളിക്കത്തിയ യുവതയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് മോദി സർക്കാരും ധർമേന്ദ്ര പ്രധാനും ഗത്യന്തരമില്ലാതെ തോറ്റുമടങ്ങിയത്.

നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ്  യുവജനപ്രക്ഷോഭം അലയടിച്ചത്. ഒടുക്കം അതിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.  രാജ്യമാകെ അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയം പ്രധാന്‍റെ രാജിയിലൂടെ കൈവരിച്ചു. പൊലീസിനെയും അര്‍ധസേനെയെയും ഉപയോഗിച്ച് ക്രൂരമായ ആക്രമണമാണ് മോദി സർക്കാർ വിദ്യാർഥികളുടെയും യുവാക്കളുടെയും നേരെ അഴിച്ചുവിട്ടത്. എന്നാൽ അതിലൊന്നും പതറിപ്പോകാതെ, ഒരടി പോലും പിന്നോട്ടുപോകാതെ നിന്ന രാജ്യത്തെ യുവത പുതു ചരിത്രം കുറിച്ചിരിക്കുകയാണ്.

ബിജെപി-ആർഎസ്എസ് നേതൃത്വം അവസാനനിമിഷം വരെയും പ്രധാന്റെ രാജി ഒഴിവാക്കാൻ കിണഞ്ഞു  ശ്രമിച്ചിരുന്നു. എന്നാൽ‌ ജനരോഷം ആഞ്ഞടിച്ചതോടെ, ​ഗതിയില്ലാതെയാണ് ഇപ്പോള്‍ രാജിയിലേക്ക് നീങ്ങിയത്. കോക്രോച്ച് ജനതാ പാർടി (സിജെപി)യുടെ നേതൃത്വത്തിൽ ദില്ലി ജന്തർ മന്തറിൽ ജൂൺ ആറിന് ആരംഭിച്ച സമരം 50 ദിവസം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രി രാജിവെച്ച് സ്ഥാനമൊ‍ഴിഞ്ഞത്. ഇടത് സംഘടനകളും നേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News