ഒരു സമരവും ഈ മണ്ണിൽ പരാജയപ്പെടുകയില്ല, ഒരു മുദ്രാവാക്യവും പാഴായി പോകില്ല: സഞ്ജീവ് പി എസ്

Dharmendra Pradhan

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിലാണ് സഞ്ജീവിന്റെ പ്രതികരണം. ഒരു സമരവും ഈ മണ്ണിൽ പരാജയപ്പെടുകയില്ല, ഒരു മുദ്രാവാക്യവും പാഴായി പോകില്ലെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ സഞ്ജീവ് പി എസ് കുറിച്ചു.

നിയോ ഫാസിസ്റ്റുകൾക്കുള്ള മുന്നറിയിപ്പാണിതെന്നും സഞ്ജീവ് പറഞ്ഞു. നീറ്റ് ചോദ്യപേപ്പ‌ർ ചോർച്ചയെ തുടർന്ന് രാജ്യത്ത് അലയടിച്ച പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് കൈമാറിയത്.

ALSO READ: പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; ധ‌ർമേന്ദ്ര പ്രധാൻ രാജിവെച്ചു

വിദ്യാർത്ഥികളുടെ സമരത്തിന് മുന്നിൽ ഇതാ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയിരിക്കുന്നു.നിയോ ഫാസിസ്റ്റുകൾക്കുള്ള മുന്നറിയിപ്പാണിത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു.. ഒരു സമരവും ഈ മണ്ണിൽ പരാജയപ്പെടുകയില്ല, ഒരു മുദ്രാവാക്യവും പാഴായി പോകില്ല, സഞ്ജീവ് പി എസ് കുറിച്ചു.

Union education minister Dharmendra Pradhan on Saturday tendered his resignation from the Council of Ministers amid the ongoing protests over the NEET paper leak.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News