ബിരുദമുണ്ടോ? അരലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലി നേടാം; എത്രയും വേ​ഗം അപേക്ഷിച്ചോളൂ

JOB

ബിരുദമുള്ളവർക്ക് അരലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലി നേടാം. റെയിൽവേയിൽ വിവിധ റെയിൽവേ സോണുകളിലായി 119 സെക്ഷൻ കൺട്രോൾ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്ത് നാല് ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിട്ടുള്ള ആർക്കും ഈ തസ്‌തികയിലേക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

ആർആർബിയുടെ ഔഗ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകരുടെ പ്രായപരിധി 20 – 33 ആണ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം, എസ്‌സി, എസ്‌ടി, സ്‌ത്രീകൾ, ട്രാൻസ്‌ജെൻഡർ, മുൻ സൈനികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയുമാണ് ഫീസ്. ഓഗസ്റ്റ് 16 ആണ് ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി. തെറ്റുകൾ തിരുത്താൻ 17 മുതൽ 26 വരെ അവസരമുണ്ട്.

also read:ഒരുലക്ഷത്തിനുമുകളിൽ ശമ്പളം; പ്രമുഖ ബാങ്കിൽ അവസരം വന്നെത്തി 

കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, കമ്പ്യൂട്ടർ അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോ​ഗ്യത ​ലഭിക്കുക. 55,400 രൂപയാണ് ശമ്പളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News