ഇവർക്കൊന്നും വേറെ പണിയില്ലേ; കോണ്ടം പരസ്യ വിവാദത്തിൽ സിപിഐ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

കോണ്ടം പരസ്യത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഉന്നയിച്ച സിപിഐ നേതാവിന് പരിഹാസവുമായി സണ്ണി ലിയോൺ രംഗത്ത്. ജനങ്ങളെ സേവിക്കേണ്ട സമയത്തിന് ഇവരെ പോലെയുള്ള നേതാക്കൾ എന്തിനാണ് തന്റെ കാര്യത്തിൽ ഇടപ്പെടുന്നതെന്നും അതിൽ തനിക്ക് ദുഖമുണ്ടെന്നും സണ്ണി പറഞ്ഞു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സണ്ണി തന്റെ പ്രതികരണം അറിയിച്ചത്.

മുതിർന്ന സി.പി.ഐ നേതാവായ അതുൽ കുമാർ അഞ്ചാനാണ് സണ്ണി അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് പറഞ്ഞത്. പരസ്യം ‘ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ്’ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരം പരസ്യങ്ങൾ അനുവദിക്കുന്നത് മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതുൽ കുമാർ ആരോപിച്ചു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി അതുൽ കുമാർ രംഗത്തെത്തി. താൻ പരസ്യങ്ങൾക്കെതിരല്ലെന്നും എന്നാൽ മോശമായി ചിത്രീകരിക്കുന്നതും അശ്ലീലഭാഷ ഉപയോഗിക്കുന്നതുമായ പരസ്യങ്ങളോടാണ് തനിക്ക് എതിർപ്പെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമായി പോൺ ചിത്രങ്ങൾ കണ്ടപ്പോൾ തനിക്ക് ഛർദ്ദിക്കാൻ വന്നെന്നും ജീവിതത്തിൽ പിന്നീട് താൻ പോൺ ചിത്രങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2014 ഡിസംബറിൽ മാൻഫോഴ്‌സ് എന്ന കോണ്ടത്തിന്റെ പരസ്യത്തിൽ സണ്ണി ലിയോൺ അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News