ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ഫോട്ടോഗ്രഫിക്ക് വിലക്കേർപ്പെടുത്തുമെന്ന് ദേവസ്വം അധികൃതർ. ആനകൾക്ക് പ്രകോപനം ഉണ്ടാകുന്ന തരത്തിൽ സന്ദർശകർ ചിത്രങ്ങൾ പകർത്തുന്നതിനാലാണ് നിയന്ത്രണമെന്ന് അധികൃതർ വിശദീകരിച്ചു.
ആനക്കോട്ടയിൽ ആനകൾക്ക് പീഡനമേൽക്കുന്നുവെന്ന ആരോപണങ്ങൾക്ക് കരുത്ത് പകരുന്നത് പരുക്കേറ്റ നിലയിൽ പുറത്തുവരുന്ന ആനകളുടെ ദൃശ്യങ്ങളാണ്. ചിത്രങ്ങൾ പ്രചരിക്കുന്നത് ദേവസ്വം അധികൃതർക്ക് തലവേദനയായതോടെയാണ് ഫോട്ടോഗ്രഫിക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല ചിത്രങ്ങളും വർഷങ്ങൾക്ക് മുമ്പുള്ളതാണ് എന്നാണ് അധികൃതരുടെ വാദം.
എന്നാൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ആനക്കോട്ടയിൽ ഫോട്ടോഗ്രഫി നിയന്ത്രിക്കുന്നത് എന്നാണ് വിശദീകരണം. പീഡന ദൃശ്യങ്ങൾ പുറത്തുവരുന്നത് തടയുകയാണ് ലക്ഷ്യമെന്ന ആരോപണം ദേവസ്വം അധികൃതർ നിഷേധിച്ചു. ആനക്കോട്ടയിൽ വികസനത്തിനായുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്നും ദേവസ്വം ചെയർമാർ ടി.വി ചന്ദ്രമോഹൻ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post