തിരുവനന്തപുരം: കെ എം മാണിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാലു മാസം മുമ്പു താന്‍ മാണിയെക്കൊണ്ടു രാജിവയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും ആതാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിക്കു കാരണമെന്നും സതീശന്‍ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തങ്ങള്‍ യുഡിഎഫിന്റെ നേതൃനിരയില്‍ രണ്ടാം നിരയിലുള്ളവരാണ്. ഒന്നാം നിര നേതൃത്വത്തില്‍ ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമ്പോഴാണ് ആ വിശ്വാസം ബലപ്പെടുന്നത്. ആ തീരുമാനം ഉണ്ടായില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരും. ബാര്‍ കോഴ മുന്നണിക്കും കോണ്‍ഗ്രസിനും വലിയ ബാധ്യതയായിരുന്നു.
വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ കെ എം മാണിയെ മുഖ്യമന്ത്രി പ്രതിരോധിച്ചതു കടന്നുപോയി. തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലായതുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നത്. ഇനി പ്രതികരിക്കാതിരിക്കാന്‍ കഴിയിലില്ല. കെ എം മാണി രാജിവച്ചേ മതിയാവൂ എന്നും സതീശന്‍ പറയുന്നു.
ബാർ കോഴ കേസിൽ ഹൈക്കോടതി വിധി വന്നതോടെ മന്ത്രി കെ. എം. മാണിയുടെ രാജി അനിവാര്യമായിരിക്കുന്നു. നാലു മാസം മുൻപ് മുതിർന്ന യു….
Posted by V D Satheesan MLA on Monday, November 9, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post