വനിതാ ഐഎഎസ് ഓഫീസറെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ടിടിഇ അറസ്റ്റില്‍

ആഗ്ര: മാനഭംഗങ്ങളും പീഡനങ്ങളും പതിവായ ഇന്ത്യയില്‍ ഐഎഎസ് ഓഫീസര്‍ക്കു പോലും രക്ഷയില്ല. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഐഎഎസ് ഓഫീസറെ പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.

ദില്ലിയില്‍ ജോലിയുള്ള കൊല്‍ക്കത്ത സ്വദേശിനിയായ ഐഎഎസുകാരിയാണ് അലിഗഡ് സ്‌റ്റേഷനു സമീപം കല്‍ക്ക എക്‌സ്പ്രസില്‍ അപമാനത്തിനിരയായത്. ടു ടയര്‍ എസിയില്‍ യാത്രക്കാരിയായിരുന്നു ഇവര്‍. കോച്ചിലെ തണുപ്പ് കുറയ്്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടിടിഇ കയര്‍ക്കുകയും അസഭ്യം പറയുകയും ഓഫീസറുടെ കവിളില്‍ പിടിക്കുകയുമായിരുന്നു.

ട്രെയിന്‍ അലിഗഡിലെത്തിയപ്പോള്‍ ഓഫീസര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ടിടിഇയെ അറസ്റ്റ് ചെയ്തതിന് ശേഷം ഓഫീസര്‍ മറ്റൊരു ട്രെയിനില്‍ കൊല്‍ക്കത്തയിലേക്കു യാത്ര തുടര്‍ന്നു. ടിടിഇ അറസ്റ്റ് ചെയ്തതറിഞ്ഞ് കേസ് ഒഴിവാക്കാന്‍ യുപിയിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. ടിടിഇയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News