‘മാറിടം മാത്രം നോക്കി എന്നെ നിര്‍വചിക്കരുത്’ ബിക്കിനി ചിത്രത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആലിയ

മാറിടം മാത്രം നോക്കി തന്നെ നിര്‍വചിക്കരുതെന്ന് ബോളിവുഡ് താരം പൂജാ ബേഠിയുടെ മകള്‍ ആലിയ ഇബ്രാഹിം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ക്ക് ലഭിച്ച അശ്ലീല കമന്റിന് മറുപടിയായാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ആലിയയെ കുറിച്ചുള്ള ഒരു ഫോട്ടോ സ്റ്റോറി പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് വന്ന പ്രതികരണങ്ങളാണ് ആലിയയെ പ്രകോപിപ്പിച്ചത്.

11

തന്നെ കുറിച്ച് മാലിനി ചെയ്ത ഫോട്ടോ സ്‌റ്റോറി മികച്ചതായിരുന്നു. എന്നാല്‍, അതിന് വന്ന പ്രതികരണങ്ങള്‍ ഞെട്ടിച്ചുകളഞ്ഞു. തന്റെ വസ്ത്രധാരണത്തെ കുറിച്ച് അധിക്ഷേപകരമായ കമന്റുകളാണ് അതിന് ചുവടെ വന്നത്. അത്തരം പ്രതികരണങ്ങള്‍ സ്ഥിരമാണെങ്കിലും ഇത്തവണ അത് വെറുതെവിടാന്‍ തോന്നുന്നില്ലെന്നും ആലിയ തന്റെ ബ്ലോഗില്‍ പറയുന്നു.

‘എന്റെ ശരീര ഭാഗങ്ങള്‍ കാണുന്നു എന്നാണ് ചിലരുടെ കമന്റ്. മാറിട വിടവുകള്‍ കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഞാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരുന്നുയെന്നല്ല. ഞാന്‍ ലൈംഗികത ആഗ്രഹിക്കുന്നത് കൊണ്ടുമല്ല. ഞാന്‍ വെറും മാറിടങ്ങളല്ല. മാറിടം കണ്ട് എന്നെ നിര്‍വചിക്കരുത്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നതില്‍ ബുദ്ധിമുട്ടുണ്ട്.’ ആലിയ വിശദീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News