വീട്ടമ്മയുടെ കൊലപാതകം; ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍

ഒറ്റപ്പാലം: വേങ്ങശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍. പള്ളിയാലില്‍ പാണക്കാട് മണികണ്ഠനെയാണ് (37) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

മണികണ്ഠന്റെ സഹോദരന്‍ ബാലകൃഷ്ണന്റെ ഭാര്യ ധനലക്ഷ്മിയെയാണ് (40) കഴിഞ്ഞ 19ന് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ കഴുത്തിനും വയറ്റിലും കുത്തേറ്റ് നിലയിലായിരുന്നു മൃതദേഹം. തലേന്ന് രാത്രി ബാലകൃഷ്ണന്റെ വീട്ടിലെത്തിയ മണികണ്ഠനും സംഘവും കാറില്‍ രാത്രി കഴിച്ചുകൂട്ടുകയും പുലര്‍ച്ച കൃത്യം നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

കുടുംബസ്വത്ത് ബാലകൃഷ്ണന്‍ തട്ടിയെടുത്തത്തിലെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here