
അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ യൂണീഫോം പുറത്തറിയിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ സ്‌ക്കൂള്‍ അധികകൃതരുടെ പ്രതികാര നടപടി. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്‌സോ നിയമപ്രകാരം കേസുകൊടുത്തു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് കേസുകൊടുത്തിരിക്കുന്നത്.
സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍. ഫോട്ടോ ചര്‍ച്ചയായതോടെ സ്‌ക്കൂള്‍ അധികൃര്‍ യൂണിഫോം പിന്‍വലിച്ചിരുന്നു.
തെറ്റുകള്‍ ചൂണ്ടികാട്ടിയതിന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here