തിരക്കിനിടയില്‍ പുസ്തകം വായിക്കാന്‍ സമയം കിട്ടുന്നില്ലേ; പുസ്തക പ്രേമികള്‍ ഇനി വിഷമിക്കേണ്ട; പുതിയൊരു ആപ്ലിക്കേഷന്‍ ഇതാ

ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പുസ്തകം വായിക്കാന്‍ സമയം കിട്ടുന്നില്ലേ. പുസ്തക പ്രേമികള്‍ ഇനി വിഷമിക്കേണ്ട. ലോകത്ത് വിറ്റഴിക്കുന്ന മികച്ച പുസ്തകങ്ങള്‍ കുത്തിയിരുന്ന് വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഒരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് അമൃത് ദേശ്മുഖ് എന്ന മുംബൈ സ്വദേശി.

മെയ്ക്ക് ഇന്ത്യ റീഡ് എന്നാണ് ഈ സംരംഭത്തിന്റെ പേര്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മികച്ച പുസ്തകങ്ങളുടെ സംഗ്രഹം ഓഡിയോ രൂപത്തിലോ ആശയം കുറിപ്പുകളായോ ലഭ്യമാകും. പുസ്തകത്തിലെന്താണെന്നറിയാന്‍ ഏറി വന്നാല്‍ 20 മിനിറ്റ് ചിലവഴിച്ചാല്‍ മതി.

2 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇങ്ങനെയൊരാശയം ദേശ്മുഖിന്റെ മനസിലേക്കെത്തുന്നത്. സുഹൃത്തിനൊപ്പം ബാഹുബലി കാണാന്‍ പോയതാണ് സിനിമ തുടങ്ങാന്‍ വൈകിയപ്പോള്‍ നേരം പോകാനായി അടുത്തിടെ വായിച്ചൊരു പുസ്തകത്തിന്റെ കഥ സുഹൃത്തിനോട് പറഞ്ഞു .

432 പേജുള്ള പുസ്തകത്തേക്കുറിച്ച് അമൃത് മിനിറ്റുകള്‍ക്കൊണ്ട് വിവരിച്ചത് ഇഷ്ടമായ സുഹൃത്താണ് ഇങ്ങനെയൊരാശയത്തെക്കുറിച്ച് അമൃതിനോട് പറയുന്നത് . അങ്ങനെ വായിക്കുന്ന പുസ്തകങ്ങളുടെ സംഗ്രഹം തയ്യാറാക്കി ദേശ്മുഖ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ ആരംഭിച്ചു.

15 പേര്‍ വായിച്ച് തുടങ്ങിയ ഈ കഥാച്ചുരുക്കങ്ങള്‍ക്ക് ഇപ്പോള്‍ 2 ലക്ഷത്തില്‍ അധികം വായനാക്കാരാണുള്ളത്. പിന്നീടാണ് കൂടുതല്‍ പേരിലേക്ക് ഈ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബുക്ക് ലെറ്റ്- ഭഭമെയ്ക്ക് ഇന്ത്യ റീഡ്”എന്ന ആപ്പ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞവര്‍ഷം എപ്രില്‍ 23 ലോക പുസ്തക ദിനത്തിലാണ് ആപ്പ് പുറത്തിറക്കിയത്. മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയതോടെ അമൃത് തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും പുസ്തകവായനയിലേര്‍പ്പെടാന്‍ തുടങ്ങി . ഈ വലിയ സേവനത്തിന് ഉപയോക്താക്കളോട് ചാര്‍ജ് ഈടാക്കാറില്ല. പുസ്തകവായന ജീവിതത്തേക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചുവെന്നാണ്
അമൃത് പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News