കോട്ടയം അരീക്കലില്‍ വന്‍ ചീട്ടുകളി സംഘം പൊലീസ് പിടിയില്‍

കോട്ടയം: ഉഴവൂരിന് സമീപം അരീക്കര പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന മുപ്രപ്പള്ളിയില്‍ ഹില്‍പ്പാലസ് റിസോര്‍ട്ടിനുള്ളിലെ ഹില്‍പാലസ് ക്ലബില്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 33 അംഗചീട്ടുകളി സംഘം അറസ്റ്റിലായി.

9,69,700 രൂപ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ടീം ആണ് റിസോര്‍ട്ട് വളഞ്ഞ് കളിക്കാരെ പിടികൂടിയത്.പന്ത്രണ്ടിലധികം ആഡംബര കാറുകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കെ.സി.ജോസഫ് കാഞ്ഞിരപ്പള്ളി, സജീവ് കരിങ്കുന്നം, ആന്റണി കാഞ്ഞിരപ്പള്ളി, ഷിബി കരിങ്കുന്നം, രാജു കരിങ്കുന്നം, സുരേഷ് തൊടുപുഴ, നവാസ് കാഞ്ഞിരപ്പള്ളി, റഷീക്ക് ഈരാറ്റുപേട്ട, ഷാജി പാലാ, രജീഷ് കരിങ്കുന്നം, സിബി അതിരമ്ബുഴ, റോബര്‍ട്ട് രാമപുരം, കുട്ടിച്ചന്‍ രാമപുരം, ഷാജി കിടങ്ങൂര്‍, വര്‍ഗീസ് തിരുവല്ല, ഷാജി പാലാ, ഗോപാലകൃഷ്ണന്‍ കടപ്പാട്ടൂര്‍, സുരേഷ് ബാബു മുട്ടംബലം, ജിബി ജോബി കരിങ്കുന്നം, സാബു മാവേലിക്കര, ജയ്‌മോന്‍ പാലാ, ബിജേഷ് പാലാ, ഉല്ലാസ്, രാജേഷ് പാലാ, കുഞ്ഞ് പുതുപ്പള്ളി, പ്രസാദ് കരിങ്കുന്നം, ഹരി മാങ്ങാനം, മുഹമ്മദ് നവാസ് സക്രാന്തി, മാത്യു കോതനല്ലൂര്‍, സജി രാമപുരം, അനി കളത്തിപ്പടി, ഏബ്രഹാം കൂരോപ്പട, മോഹന്‍ പാലാ എന്നിവരാണ് അറസ്റ്റിലായത്
്.
രണ്ടാഴ്ച മുമ്പ് ചീട്ടുകളിയെ സംബന്ധിച്ച് രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് മേധാവിയുടെ സ്‌ക്വാഡില്‍പ്പെട്ടവരെ ഇത് നിരീക്ഷിക്കാനായി രഹസ്യമായി നിയോഗിക്കുകയായിരുന്നു.
ക്ലബിനോടനുബന്ധിച്ച് ഹോട്ടലും ലോഡ്ജും പ്രവര്‍ത്തിച്ചിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച സ്‌പെഷ്യല്‍ ടീമിലെ രണ്ടുപേര്‍ കളിക്കാനെന്ന വ്യാജേനെ ക്ലബില്‍ ചെന്ന് രഹസ്യങ്ങള്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ക്വാഡ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ക്ലബ് വളഞ്ഞ് മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുത്തു.

രാഷ്ട്രീയക്കാരും പണച്ചാക്കുകളുമാണ് ഇവിടെ കളിക്കാന്‍ എത്തിയിരുന്നവരില്‍ ഏറെയും. ലോക്കല്‍ പോലീസിന് ചീട്ടുകളിയെ സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും ചീട്ടുകളി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇവിടെ റെയ്ഡ് നടത്തിയാല്‍ തൊപ്പി തെറിക്കുമെന്നായിരുന്നു ഭീഷണി.

ജില്ലയില്‍ തന്നെ പാമ്ബാടിയിലെ ബസ്റ്റാന്‍ഡിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തില്‍ ബാര്‍ സൗകര്യത്തോടെയാണ് ചീട്ടുകളി നടന്നു വരുന്നത്. ഇതുകൂടാതെ കുമരകം കേന്ദ്രീകരിച്ച് ഹൗസ് ബോട്ടില്‍ അവധി ദിവസങ്ങളില്‍ കളി സജീവമാണ്. ഇതില്‍ ഏറെയും സിനിമാക്കാരും ടൂറിസ്റ്റ് ബസ് ഉടമകളും സ്വര്‍ണ്ണ വ്യാപാരികളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here