മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇത് നല്ലകാലം

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇത് നല്ലകാലം. കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് മൊത്തം നിക്ഷേപം ഇരട്ടിയായതായി റിപ്പോര്‍ട്ട്. നിക്ഷേപത്തിന്റെ മൊത്തം ആസ്തി 20 ലക്ഷം കോടി കടന്നുകഴിഞ്ഞെന്നാണ് 2017 ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 ഓഗസ്റ്റില്‍ പത്ത് ലക്ഷംകോടിയായിരുന്നു മൊത്തമുണ്ടായിരുന്ന നിക്ഷേപം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഫണ്ടിലേയ്ക്ക് നിക്ഷേപം ഒഴുകിയത്. ചെറുകിട നിക്ഷേപകരുടെയും കോടീശ്വരന്മാരുടെയും പങ്കാളിത്തമാണ് ആസ്തിയില്‍ ഇത്രയും വര്‍ധവുണ്ടാക്കിയത്. ഓഹരി അധിഷ്ടിത ഫണ്ടുകളിലും ബാലന്‍സ്ഡ് ഫണ്ടുകളിലുമാണ് കാര്യമായ നിക്ഷേപമെത്തിയത്.

ചെറുകിട നിക്ഷേപകരുടെ പങ്ക് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന 45 ശതമാനത്തില്‍നിന്ന് 48 ശതമാനമായി വര്‍ധിച്ചു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് വഴിയുള്ള നിക്ഷേപത്തിലും കാര്യമായ വര്‍ധവാണുണ്ടായത്. എസ്‌ഐപി വഴി പ്രതിമാസം 5000 കോടിയിലേറെ രൂപയാണ് ഫണ്ടുകളില്‍ എത്തുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനിടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മാസ ശമ്പളക്കാര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നതായി സ്വകാര്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ ബിസിനസുകാരില്‍ ഏഴു ശതമാനം മാത്രമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് താത്പര്യം കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News