അമ്പലപ്പുഴ കരൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. കൊട്ടിയത്തുള്ള പൊലീസ് സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
പൊലീസു ഉദ്യോഗസ്ഥനടക്കം മൂന്ന് പോരാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസം മുതൽ കൊല്ലം കൊട്ടിയത്ത് നിന്ന് കാണാതായ ഹസ്സിനയെ അങ്കമാലിയിൽ നിന്ന് കണ്ടെത്തി കൊട്ടിയത്തേക്ക് മടക്കി കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ശ്രീകല മരണപ്പെട്ടു ,ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നിസ്സാറിനെ ഗുരുതരമായ പരുക്കിനെ തുടർന്നു എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ജൂൺ മാസം മുതൽ കൊല്ലം കൊട്ടിയത്ത് നിന്ന് കാണാതായ ഹസ്സിനയെ അങ്കമാലിയിൽ നിന്ന് കണ്ടെത്തി കൊട്ടിയത്തേക്ക് മടക്കി കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ശ്രീകല മരണപ്പെട്ടു ,ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നിസ്സാറിനെ ഗുരുതരമായ പരുക്കിനെ തുടർന്നു എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
അങ്കമാലിയിൽ നിന്ന് പിടികൂടിയ ഹസ്സീനയും, ഡ്രൈവർ നൗഫലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടത്തിൽ മരണപ്പെട്ട 3 പേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പുലർച്ചെ 4.30 ഓടെ ദേശീയ പാതയിൽ അമ്പലപ്പുഴ കരുരി ലായിരുന്നു അപകടം. എതിരെ വന്ന കണ്ടയ്നർ ലോറിയുമായ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് പരിസരത്തുള്ള മത്സ്യതൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് പിന്നിട് പോലീസും ഫയർഫോഴ്സും എത്തി അപകടത്തിൽ പെട്ടവരെ ആസ്പത്രിയിലേക്ക് മാറ്റുകയായിന്നു.
Get real time update about this post categories directly on your device, subscribe now.