‘അവര്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരാണ്’; സച്ചിനെതിരായ ആരോപണത്തില്‍ വീണ്ടും ശ്രീ റെഡ്ഢി

സച്ചിനെതിരായ ആരോപണത്തില്‍ വീണ്ടും പരാമര്‍ശവുമായി നടി ശ്രീ റെഡ്ഢി. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും, എന്നാല്‍ വിശ്വസിക്കണമെന്ന് പറഞ്ഞ് ആരുടെയും കാല് പിടിക്കാന്‍ വരുന്നില്ലെന്നും ശ്രീ റെഡ്ഢി പറഞ്ഞു.

ശ്രീ റെഡ്ഢി പറയുന്നു:

”മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും.

എന്നാല്‍ അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ സത്യമാണ് പറയുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി കഥ മെനയുന്നതല്ല എന്റെ ജോലി. വിശ്വസിക്കണം എന്ന് പറഞ്ഞ് ആരുടെയും കാല് പിടിച്ചിട്ടുമില്ല. വേണമെങ്കില്‍ വിശ്വസിക്കാം.”

ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരെ താരം ആരോപണം ഉന്നയിച്ചത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി മുമ്പ് സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. നടി ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം.

നേരത്തെ നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരെയും ശ്രീ ലൈംഗീകാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News