ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം: ശരവണ ഭവന്‍ ഉടമ കുടുങ്ങിയത് ഇങ്ങനെ

ദില്ലി: തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി ശരി വച്ചു.

2001ല്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ആണ് ശിക്ഷ. ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആയിരുന്നു കൊലപാതകം. നേരത്തെ ഹൈക്കോടതിയും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജൂലൈ ഏഴിന് മുമ്പ് രാജഗോപാല്‍ കീഴടങ്ങണം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

2001ല്‍ ഹോട്ടല്‍ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ രാജഗോപാലും കൂട്ടരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

ആരോപണ വിധേയനായ രാജഗോപാലിനെ 2004ല്‍ ഒരു ഫാസ്റ്റ് ട്രാക് കോടതി ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷം കഠിനതടവിനും 55 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു.

എന്നാല്‍ പിന്നീട് കേസ് പരിഗണിച്ച ഹൈക്കോടതി ഇത് ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കീഴ്‌കോടതിയുടെ വിധി തള്ളുകയും കൊലപാതകം തന്നെയാണെന്ന് വിധിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here