യുവതി കൊല്ലപ്പെട്ട നിലയില്‍: ഭര്‍ത്താവ് പിടിയില്‍

തൃശൂര്‍: തൃശൂര്‍ മാള പിണ്ടാണിയില്‍ വീടിനകത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

പിണ്ടാണിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദിന്റെ ഭാര്യ റഹ്മത്ത് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷംസാദിനെ പൊലീസ് പിടികൂടി.

അയല്‍വാസികളാണ് റഹ്മത്തിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒമ്പതു വയസുള്ള ഷറഫുദീനും രണ്ടര വയസുള്ള ഹയാനും മക്കളാണ്. മാള പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഷംസാദിനെ വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News